ബ്രഹ്മമംഗലം മാധവന്‍ ആന്റ് ആര്‍ട്ടിസ്റ്റ് ചന്ദ്രന്‍ സ്മാരക ട്രസ്റ്റിന്റെ അവാര്‍ഡ് സമര്‍പ്പണവും വാര്‍ഷിക സമ്മേളനവും നടത്തി.

Spread the love

 

സ്വന്തം ലേഖകൻ
വൈക്കം: ബ്രഹ്മമംഗലം മാധവന്‍ ആന്റ് ആര്‍ട്ടിസ്റ്റ് ചന്ദ്രന്‍ സ്മാരക ട്രസ്റ്റിന്റെ അവാര്‍ഡ് സമര്‍പ്പണവും വാര്‍ഷിക സമ്മേളനവും നടത്തി.

ബ്രഹ്മമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സി.കെ.ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് പ്രസിഡന്റ് ജി.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാര്‍ പ്രഫ.എം.കെ. സാനുവിന് അവാര്‍ഡ് സമ്മാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാസ സിറ്റിസണ്‍ സയിന്റിസ്റ്റ് മാസ്റ്റര്‍ ശ്രേയസ് ഗിരീഷിനെ ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അനുമോദിച്ചു.

ലളിതകലാ അക്കാദമി മുന്‍സെക്രട്ടറി എം.കെ. ഷിബു, ട്രസ്റ്റ് സെക്രട്ടറി എ.പി.ജയന്‍, രക്ഷാധികാരികളായ പി.കെ.ദിനേശന്‍, ഗോപകുമാര്‍ എം.നായര്‍, പി.പി. രവീന്ദ്രന്‍, ട്രഷറര്‍ പി.ജി. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.