കണ്ഠര് ബ്രഹ്‌മദത്തൻ 17ന് ശബരിമല തന്ത്രിയുടെ ചുമതലയിലേക്ക്: കണ്ഠര് മഹേഷ് മോഹനര് 12ന് നിറപുത്തരി പൂജയോടെ മലയിറങ്ങും
ശബരിമല :കണ്ഠര് രാജീവരു ടെ മകൻ കണ്ഠര് ബ്രഹ്‌മദ ത്തൻ ചിങ്ങം ഒന്നു മുതൽ (17) ശബരിമലയിലെ താന്ത്രിക കർമങ്ങളുടെ പൂർണ ചുമതല ഏറ്റെടൂക്കും. തന്ത്രി സ്ഥാനത്തെ പൂർണ സമയ ചുമതലയിൽ നിന്ന് കണ്ഠര് രാജീവര് മാറുന്നതോടെയാണ് മകൻ ബ്രഹ്‌മദത്തൻ ചുമതലയിലേക്കെത്തുന്നത്. ഈ വർഷവും കണ്ഠര് രാജീ വര് സന്നിധാനത്തെത്തുമെങ്കിലും പൂജകളുടെ പൂർണ ചുമതല ബ്രഹ്മദത്തനായിരിക്കും.
12ന് നടക്കുന്ന നിറപുത്തരി പൂ ജയോടെ നിലവിലെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് മലയിറങ്ങും. ചിങ്ങം ഒന്നു മുതൽ ഒരു വർഷമാണു താഴമൺ മഠത്തിലെ ധാരണ പ്രകാരം തന്ത്രിയുടെ ചുമതല. 9 വർഷം മുൻപു തന്നെ ബ്രഹ്മദത്തൻ പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും പൂർത്തിയാക്കിയിരുന്നു.
അതിനാൽ ശബരിമല ഉൾ പ്പെടെ എല്ലാ ക്ഷേത്രങ്ങളിലെ യും താന്ത്രിക കർമങ്ങളുടെ ചുമതല ഏറ്റെടുക്കാം. കഴിഞ്ഞ വർഷം ബ്രഹ്‌മദത്തൻ സ്വകാര്യകമ്പനിയിലെ
ജോലി രാജിവച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഴുവൻ സമയവും പൂജാകർമങ്ങൾക്കായി
കണ്ഠര് ബ്രഹ്‌മദത്തൻ മാറ്റി വയ്ക്കണമെന്ന അച്ഛൻ
കണ്ഠര് രാജീവരുടെ നിർദേശം സ്വീകരിച്ചായിരുന്നു ഇത്. ശബരിമല, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ കൊടിമര പ്രതിഷ്ഠയ്ക്ക് ബ്രഹ്മദത്തൻ സഹകാർമികനായിട്ടുണ്ട്.
കഴിഞ്ഞ വർഷം കർക്കടക മാസ പൂജയ്ക്കും നിറപുത്തരി ക്കും സന്നിധാനത്തെത്തിയിരുന്നു. ബിന്ദുവാണ് അമ്മ. ദൈവ ത്തിലേക്കു സ്വയം സമർപ്പണ ത്തിനുള്ള നിയോഗമായാണു ചുമതലയെ കാണുന്നതെന്ന് ബ്രഹ്‌മദത്തൻ പറഞ്ഞു.
ബെംഗളൂരു ക്രൈസ്‌റ്റ് കോള ജിൽനിന്നു ബിബിഎ, എൽഎൽ ബി നേടി. കോട്ടയം ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.
രണ്ടര വർഷം ബെംഗളൂരുവി ലെ സ്വകാര്യ കൺസൽറ്റിങ് കമ്പനിയിൽ അനലിസ്റ്റായും ജോലി നോക്കി. പിന്നീട് സ്കോട്ലൻഡിൽ എൽഎൽഎം പഠനം കഴിഞ്ഞ് തിരിച്ചെത്തി ഹൈദരാ
ബാദിലെ കമ്പനിയിൽ ഒരു വർഷത്തോളം ജോലി ചെയ്തു.