
ന്യൂഡല്‍ഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ബിആർ. ഗവായിക്കു നേരെ ഷൂ വലിച്ചെറിയാൻ ശ്രമിച്ച അഭിഭാഷൻ രാകേഷ് കിഷോറിന് നേരെ ആക്രമണം. ഒരാള്‍ രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുകയായിരുന്നു. ഡല്‍ഹിയിലെ കർകർദൂമ കോടതി പരിസരത്തുവച്ചാണ് സംഭവം. സുരക്ഷാഉദ്യോഗസ്ഥരെത്തിയാണ ഇവരെ പിടിച്ചുമാറ്റിയത്. രാകേഷ് കുഷോറിന് പരിക്കില്ല. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ഒക്ടോബർ ആറിനാണ് കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്കുനേരെ അഭിഭാഷകൻ രാകേഷ് കിഷോർ ഷൂ എറിയാൻ ശ്രമിച്ചത്.”സനാതന ധർമത്തോടുള്ള അനാദരം ഇന്ത്യ സഹിക്കില്ലെന്ന’ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് രാകേഷ് കിഷോർ ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകർ പറഞ്ഞു. ഇന്നത്തെ ആക്രമണത്തിന് പിന്നിലെ കാര്യം എന്താണെന്ന് വ്യക്തമല്ല.


