video
play-sharp-fill

BPCL പ്ലാന്റിൽ ജീവനക്കാരുടെ മിന്നൽ പണിമുടക്ക് : 7 ജില്ലകളിലേക്കുള്ള സർവീസ് മുടങ്ങി

BPCL പ്ലാന്റിൽ ജീവനക്കാരുടെ മിന്നൽ പണിമുടക്ക് : 7 ജില്ലകളിലേക്കുള്ള സർവീസ് മുടങ്ങി

Spread the love

 

കൊച്ചി: ബിപിസിഎല്ലിന്റെ അമ്പലമുകൾ പാചകവാതക ബോട്ട്ലിങ് പ്ലാന്റ്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. ഒരു ഡ്രൈവർക്ക് മർദനമേറ്റതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. ജോലി ചെയ്യാനുള്ള സുരക്ഷിതമായ സാഹചര്യംഇരുന്നൂറോളം ഡ്രൈവർമാരാണ് നിലവിൽ പണിമുടക്കുന്നത്. ഒരുക്കണമെന്നും ഡ്രൈവറെ മർദിച്ചവർക്കെതിരെ നിയമനടപടി വേണമെന്നുമാണ് സമരക്കാരുടെ ആവശ്യം. അപ്രതീക്ഷിത സമരം പ്രഖ്യാപിക്കപ്പെട്ടതോടെ ഏഴു ജില്ലകളിലേക്കുള്ള 140 ലോഡ് സർവീസ് മുടങ്ങി.

നിലവിൽ പ്രതിസന്ധിയില്ലെങ്കിലും പണിമുടക്ക് നീണ്ടാൽ പാചകവാതക വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഇന്നലെ വൈകിട്ട് തൃശൂർ കൊടകര സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കൂലിത്തർക്കത്തെ തുടർന്ന് ഡ്രൈവർ ശ്രീകുമാറിന് മർദനമേറ്റു എന്നാണ് വിവരം. ഇയാളെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ ആറര മുതലാണ് ഡ്രൈവർമാർ സമരം പ്രഖ്യാപിച്ചത്. പാചകവാതക വിതരണം അവശ്യ സർവീസായാണ് കണക്കാക്കുന്നത് എന്നതു കൊണ്ടു തന്നെ രാത്രിയും പകലുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു എന്ന് ഇവർ പറയുന്നു. പലപ്പോഴും ആക്രമണത്തിന് ഇരയാവുന്നുണ്ട്. നിസാര പ്രശ്‌നങ്ങൾക്ക് പോലും ആക്രമണമുണ്ടാകുന്നെന്നും എന്ന് ഇവർ പറയുന്നു. ഡ്രൈവർമാരുമായുള്ള ചർച്ചകൾക്ക് ഇതുവരെ ബിപിസിഎൽ നടപടി തുടങ്ങിയിട്ടില്ല. സമാധാനപരമായി ജോലി ചെയ്യാൻ ആവശ്യമായ സാഹചര്യം ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് ഡ്രൈവർമാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group