‘ചോക്ലേറ്റ് പയ്യന്മാരെ തേടി പൊലീസ്’…! മോഷ്ടിച്ചത് അരലക്ഷം രൂപയുടെ സാധനങ്ങൾ; സിസിടിവി ദൃശ്യം പുറത്ത് 

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരത്തിലെ കട കുത്തിതുറന്ന് അരലക്ഷത്തോളം രൂപയുടെ ചോക്ലേറ്റ് മോഷ്ടിച്ച പയ്യന്‍മാരെ തേടി പൊലീസ് പരക്കം പായുന്നു.

കാഞ്ഞങ്ങാട് കോട്ടച്ചേരി ആക്‌സസ് ബാങ്കിന് സമീപത്തെ മൊണാര്‍ക് എന്റര്‍പ്രൈസസിലാണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ഷടര്‍ തകര്‍ത്ത് അകത്ത് കടന്ന് വിലകൂടിയ ഡയറി മില്‍കിന്റെ സില്‍ക് ചോക്ലേറ്റ് മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

42,430 രൂപയുടെ ചോക്ലേറ്റും വലിപ്പിലുണ്ടായിരുന്ന 1,680 രൂപയുമാണ് കവര്‍ന്നതെന്ന് കടയുടമ അബ്ദുല്‍ ഖയ്യൂം പറഞ്ഞു.

 

സമീപത്തെ തുണിക്കടയിലെ സിസിടിവിയില്‍ നിന്നുമാണ് മോഷ്ടാക്കളുടെ ദൃശ്യം പൊലീസിന് ലഭിച്ചിരിക്കുന്നത്. കരിനീല ജീന്‍സും, ഇളം നിറത്തിലുള്ള കുപ്പായവും ധരിച്ച 20 വയസിന് താഴെ പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ റോഡില്‍ നിന്ന് നിരീക്ഷിക്കുകയും മറ്റ് രണ്ടുപേര്‍ കടയുടെ ഷടര്‍ കുത്തിപ്പൊളിക്കുന്നതിന്റെയും ദൃശ്യമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

 

സമീപത്തെ ട്രാന്‍സ്‌ഫോമര്‍ മറയായതുകൊണ്ട് ഷടറിന്റെ പൂട്ട് കുത്തിപ്പൊളിക്കുന്നവരുടെ മുഖദൃശ്യം വ്യക്തമായി ലഭിച്ചിട്ടില്ല. ചോക്ലേറ്റ് പയ്യന്മാരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.