
കൊരട്ടി: വെള്ളത്തിൽ വീണുപിടഞ്ഞ കുഞ്ഞിനെ കണ്ടതോടെ രണ്ടാമതൊന്ന് ചിന്തിച്ചില്ല ഏഴുവയസ്സുകാരൻ ആരവി. തോട്ടിലേക്ക് ചാടി കുട്ടിയെ രക്ഷിച്ചു. രക്ഷപ്പെടുത്തിയ കുഞ്ഞിന് പ്രഥമശുശ്രൂഷ നൽകാൻ ഒമ്പത് വയസുകാരൻ ആദവും.
പ്രതിസന്ധിഘട്ടത്തിൽ പതറാതെ ഇരുവരും കാണിച്ച മനസ്സാന്നിധ്യവും ധൈര്യവും ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾക്കാണ് വെളിച്ചമേകിയത്.
ആരവ് മോഹനനും ആദവ് പ്രവീണും പാടത്തേക്ക് പോകുമ്പോൾ വീട്ടുകാരറിയാതെ ഒപ്പം കൂടിയതാണ് എൽകെജി വിദ്യാർഥി ആദ്യയും രണ്ടുവയസ്സുകാരി അനിയത്തി ആൻവിയും. തിരിച്ചയയ്ക്കാൻ ശ്രമിച്ചെങ്കിലും ചേട്ടന്മാർക്കൊപ്പം പോകണമെന്ന വാശിയിലായിരുന്നു കുട്ടി. തുടർന്ന് മുന്നിൽ നടന്നുനീങ്ങിയ ആരവ് ഇടയ്ക്ക് പിന്നിലേക്ക് നോക്കിയപ്പോൾ തോട്ടിലേക്ക് നോക്കിനിന്ന് കരയുന്ന ആദവിനെയാണ് കണ്ടത്. സഹോദരി ആൻവി വെള്ളത്തിൽ മുങ്ങിത്താഴുന്നു. ഉടനെ തോട്ടിലേക്ക് ചാടി നെഞ്ചിനൊപ്പമുള്ള വെള്ളത്തിലൂടെ മുന്നോട്ടുനീങ്ങിയ ആരവ് ആൻവിയെ കരയ്ക്ക് കയറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദവ് ആൻവിയെ തന്റെ കൈത്തണ്ടയിൽ കമിഴ്ത്തിക്കിടത്തി നന്നായൊന്ന് പുറത്ത് കൊട്ടിയും കൊടുത്തു. പിന്നാലെ ആൻവിയുടെ ഉള്ളിൽ കിടന്ന വെള്ളവും ചെളിയും പുറത്തേക്ക് വന്നു, ഒപ്പം കരച്ചിലും. അയൽക്കാർ ആദ്യം പാടത്തുവീണെന്നാണ് കരുതിയത്. സംഭവം വിശദമായി അറിയുന്നത് പിന്നീടാണ്.



