video
play-sharp-fill

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് 6 വർഷം കഠിന തടവും 30000 രൂപ പിഴയും വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് 6 വർഷം കഠിന തടവും 30000 രൂപ പിഴയും വിധിച്ച് കോടതി

Spread the love

 

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് 6 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. കരകുളം പുള്ളിക്കോണം സ്വദേശി രാജീവ് (49) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

 

2023 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍നിന്ന് ബസിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ പട്ടിക്കുട്ടിയെ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞ് പ്രതിയുടെ ഓട്ടോയില്‍ കയറ്റി പീഡനത്തിനിരയാക്കുകയായിരുന്നു.

 

പിഴത്തുക ഒടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും പിഴത്തുക വാദിക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അരുവിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ എസ്.ഐ സജി ജി.എസ് അന്വേഷണം നടത്തിയാണ് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി.