video
play-sharp-fill

ആലുവയില്‍ കാണാതായ 13കാരൻ തിരിച്ചെത്തി; ആശ്വാസത്തില്‍ കുടുംബം; പൊലീസ് മൊഴിയെടുക്കും

ആലുവയില്‍ കാണാതായ 13കാരൻ തിരിച്ചെത്തി; ആശ്വാസത്തില്‍ കുടുംബം; പൊലീസ് മൊഴിയെടുക്കും

Spread the love

ആലുവയില്‍ കാണാതായ 13 വയസുകാരൻ മടങ്ങി വന്നു. കാണാതായെന്ന പരാതിയില്‍ അന്വേഷണം ഊ‍ർജ്ജിതമാക്കിയിരിക്കെയാണ് കുട്ടി തിരികെ വീട്ടിലേക്ക് എത്തിയത്.

കുട്ടിയില്‍ നിന്ന് പൊലീസ് വിശദമായി മൊഴിയെടുക്കും. ആലുവ എസ്‌എൻഡിപി സ്കൂള്‍ വിദ്യാർത്ഥിയായ തായിക്കാട്ടുകര സ്വദേശിയായ കുട്ടിയാണ് ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായെന്ന പരാതി ഉയർന്നത്. കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പൊലീസിൻ്റെ ഇപ്പോഴത്തെ നിഗമനം.

 

ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയ കുട്ടി രാവിലെയാണ് തിരികെ വന്നത്. ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടികള്‍ക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. കുടുംബത്തിൻ്റേയും സ്കൂള്‍ അധികൃതരുടേയും മൊഴി പൊലീസ് ശേഖരിക്കും. മാതാപിതാക്കളോട് കുട്ടിയെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group