കോഴിക്കോട് ആൺസുഹൃത്തിന്റെ വാടകവീട്ടിൽ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവം ; ജിം ട്രെയിനറായ ആൺ സുഹൃത്ത് അറസ്റ്റിൽ

Spread the love

കോഴിക്കോട് : എരഞ്ഞിപ്പാലത്ത്  വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് ബഷീറുദ്ദീൻ അറസ്റ്റില്‍.

ഞായറാഴ്ച രാത്രിയാണ് അത്തോളി സ്വദേശിനിയായ ആയിഷ റഷ(21)യെ എരഞ്ഞിപ്പാലത്തെ ബഷീറുദ്ദീന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. താൻ പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ ആയിഷ റഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് ഇയാളുടെ മൊഴി. തുടർന്ന് ഇയാള്‍ത്തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

 

കോഴിക്കോട്ട് ജിംനേഷ്യത്തില്‍ ട്രെയിനറാണ് ബഷീറുദ്ദീൻ. വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ കഴിഞ്ഞദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മംഗളൂരുവില്‍ ബിഫാം വിദ്യാർഥിനിയായ ആയിഷ റഷ ഓണാവധിക്കായാണ് നാലുദിവസം മുൻപ് നാട്ടിലെത്തിയത്. എന്നാല്‍, വീട്ടില്‍ പോയിരുന്നില്ല. ആണ്‍സുഹൃത്തിനൊപ്പം എരഞ്ഞിപ്പാലത്തെ വീട്ടിലായിരുന്നു താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group