
കൈപ്പട്ടൂർ: ഒഴുക്കിൽപ്പെട്ട സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ അച്ചൻകോവിലാറ്റിൽ കാണാതായി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
കൈപ്പട്ടൂർ ചരുവിൽ വീട്ടിൽ ഗോപകുമാറിന്റെ മകൻ അശ്വിനെ (23) ആണ് കാണാതായത്. വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം അശ്വിനും ഇളയ സഹോദരനും കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കുവാനിറങ്ങിയതാണ്. ഇതിനിടെ സഹോദരൻ കയത്തിൽ അകപ്പെട്ടു.
രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അശ്വിൻ ആറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ടു. അനുജനെ കൂട്ടുകാർ രക്ഷിച്ചു. പത്തനംതിട്ടയിൽനിന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബാടീമെത്തി രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച വീണ്ടും തിരച്ചിൽ തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


