തോട്ടിൽ നിന്ന് കുളിച്ചു കയറുന്നതിനിടെ താഴ്ന്നു കിടന്നിരുന്ന വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റു ; മലപ്പുറം വേങ്ങരയിൽ യുവാവിന് ദാരുണാന്ത്യം

Spread the love

മലപ്പുറം : വേങ്ങരയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 18 കാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂദ് (18) ആണ് മരിച്ചത്.

video
play-sharp-fill

മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്നിരുന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ക്ക് വിട്ടുനൽകും.