
കോട്ടയം: കോട്ടയത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. താഴത്തങ്ങാടി കുമ്മനം അമ്പൂരത്തിന് സമീപം കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് മർദ്ദിച്ചത്.
കാറ്ററിങ് തൊഴിലാളിയായ ഫൈസൽ (38)ആണ് കുട്ടികളെ മർദ്ദിച്ചത്.
സൈക്കിൾ ഓടിക്കുകയായിരുന്ന മർദ്ദിച്ചയാളുടെ മകനെ കുട്ടികൾ കളിക്കുന്നതിനിടെ കൂട്ടിയിടിച്ച് വീണതിലുള്ള പ്രകോപനത്തിലാണ് ഇയാൾ കുട്ടിയെ ആക്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മകൻ വീഴുന്നത് കണ്ടുവന്ന ഇയാൾ കുട്ടിയെ കഴുത്തിന് കുത്തിപ്പിടിക്കുകയും തലക്കിടിക്കുകയും ചെയ്തു. ഭയന്ന് ഓടാൻ ശ്രമിക്കവേ കരിങ്കല്ല് കൊണ്ട് വയറിന് എറിയുകയും ചെയ്തു.
ഇതിന് മുമ്പും കുട്ടികളെ മർദ്ദിച്ചതായി ആക്ഷേപമുണ്ട്.
ഒപ്പമുണ്ടായിരുന്ന കുട്ടികളെയും ഇയാൾ മർദ്ദിച്ചതായി പരാതിയുണ്ട്.
കുട്ടിയെ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ പിതാവ് കുമരകം പൊലീസിൽ പരാതി നൽകി. ചൈൽഡ്ലൈനിലും പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.