
എമ്പുരൻ കാണാൻ കോളജിന് അവധി
പൃഥ്വിരാജ് ചിത്രമായ എമ്ബുരാൻ റിലീസ് ചെയ്യാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. സസ്‌പെൻസുകള്‍ ഒളിപ്പിച്ച ചിത്രം ആദ്യ ഷോയില്‍ തന്നെ കാണാൻ കാത്തിരിക്കുകയാണ് മലയാളികള്‍.
ഇപ്പോഴിതാ മോഹൻലാലിന്റെ ചിത്രം ആദ്യ ദിവസം തന്നെ കാണാൻ ഒരു കോളേജ് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ ഗുഡ് ഷെപ്പേർഡ് കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ഫസ്റ്റ് ഷോ കാണാൻ നാളെ തീയേറ്ററുകളിലേക്ക് എത്തുക.
എമ്ബുരാൻ കാണുന്നതിന് വേണ്ടി മാത്രമായിട്ടാണ് കോളേജ് അവധി പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് സിനിമ കാണാൻ വേണ്ടി കോളേജിന് അവധി പ്രഖ്യാപിക്കുന്നത്. ഞങ്ങള്‍ എല്ലാവരും മോഹൻലാലിന്റെ ഫാൻസ് ആണെന്നും. ആദ്യമായിട്ടാണ് ഒരു മോഹൻലാല്‍ ചിത്രത്തിന് റിലീസ് ദിവസം പോകുന്നതെന്നും വിദ്യാർത്ഥികള്‍ പറഞ്ഞു. എമ്ബുരാൻ കാണാൻ മലയാളി വിദ്യാർത്ഥികളെ കൂടാതെ കന്നഡ വിദ്യാർത്ഥികളും തീയേറ്ററുകളിൽ എത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
