ഡോക്ടറുടെ വ്യാജ കുറിപ്പടിയുണ്ടാക്കി ‘നൈട്രാസെപാം’ ഗുളിക വാങ്ങി വിൽപ്പന ; മാനസിക വിഭ്രാന്തിക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന് ലഹരിമരുന്നായി ദുരുപയോഗം ചെയ്യുന്നു ; രണ്ട് പേര്‍ പോലീസ് പിടിയില്‍

Spread the love

പറവൂര്‍: ഡോക്ടറുടെ സീലും പ്രിസ്‌ക്രിപ്ഷനും വ്യാജമായി നിര്‍മ്മിച്ച്‌ നൈട്രോ സെപ്പാം ഗുളികകള്‍ വാങ്ങി വില്‍പ്പന നടത്തുകയും, ഉപയോഗിക്കുകയും ചെയ്യുന്ന രണ്ട് പേര്‍ നോര്‍ത്ത് പറവൂരില്‍ പോലീസ് പിടിയില്‍.

പറവൂര്‍ മേലേടത്ത് നിക്‌സന്‍ (31), കക്കാട്ടു പറമ്ബില്‍ സനൂപ് (36 ) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും, മുനമ്ബം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും, പറവൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മാനസിക വിഭ്രാന്തിക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതാണ് ഈ മരുന്ന്. ലഹരിമരുന്നായി ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. പറവൂര്‍ മേഖലയിലെ ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിക്കുന്ന സൈക്യാട്രി ഡോക്ടറുടെ സീലും പ്രിസ്‌ക്രിപ്ഷനുമാണ് ഇവര്‍ വ്യാജമായി നിര്‍മ്മിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഇവര്‍ ഇത് ഉപയോഗിച്ച്‌ ഗുളികകള്‍ വാങ്ങിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. മുനമ്ബം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്‍, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഉമേഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.