play-sharp-fill
കടയിൽ നിന്ന് വാങ്ങിയ മാവ് കൊണ്ട് ദോശ ചുട്ടു; കഴിക്കുന്നതിനിടെ സീരിയൽ നടിക്ക് കിട്ടിയത് സ്വർണ മൂക്കുത്തി

കടയിൽ നിന്ന് വാങ്ങിയ മാവ് കൊണ്ട് ദോശ ചുട്ടു; കഴിക്കുന്നതിനിടെ സീരിയൽ നടിക്ക് കിട്ടിയത് സ്വർണ മൂക്കുത്തി

സ്വന്തം ലേഖകൻ

കൊച്ചി: കടയിൽ നിന്ന് വാങ്ങിയ മാവ് കൊണ്ട് ദോശ ഉണ്ടാക്കിയപ്പോൾ കിട്ടിയത് സ്വർണ മൂക്കുത്തി. സീരിയൽ താരം സൂര്യതാരയ്‌ക്കാണ് സ്വർണ മൂക്കുത്തി കിട്ടിയത്. കാക്കനാടാണ് ഇവർ താമസിക്കുന്നത്.


തിങ്കളാഴ്ച രാത്രി എരൂരിലെ ഒരു കടയിൽനിന്ന് വാങ്ങിയ ദോശ-ഇഡ്ലി മാവ് ഉപയോഗിച്ചാണ് പിറ്റേന്ന് ദോശ ഉണ്ടാക്കയത്. കഴിക്കാനെടുത്തപ്പോഴാണ് അതിൽ മൂക്കുത്തി കണ്ടെത്തിയത്. ദോശ ഉണ്ടാക്കിയപ്പോൾ മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ കഴിക്കാനെടുത്തപ്പോഴാണ് അതിനുള്ളിൽ മൂക്കുത്തി തിളങ്ങുന്നതു കണ്ടത്. ഉരച്ച് നോക്കി സ്വർണം തന്നെയാണെന്ന് ബോധ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃപ്പൂണിത്തുറയിലെ ഒരു പ്രമുഖ കമ്പനിയുടേതാണ് ദോശമാവ്. മാവ് പായ്‌ക്ക് ചെയ്തപ്പോൾ മൂക്കുത്തി ഊരി വീണതാകാമെന്ന് കരുതുന്നു. കുട്ടികളോ മറ്റോ ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കിൽ മൂക്കുത്തി വയറ്റിൽ എത്തുമായിരുന്നെന്ന് സൂര്യതാരയുടെ അമ്മ കാർത്തിക പറഞ്ഞു.