
കോട്ടയം : സർവീസ് മേഖലയിലെ ബിസിനസ് ഉടമകളുടെ ഉന്നമനത്തിനായി ‘BOSS’ (ബിസിനസ് ഓണേഴ്‌സ് സർവീസ് സൊസൈറ്റി (ട്രസ്റ്റ്)പ്രവർത്തനമാരംഭിച്ചു.
കോട്ടയത്ത് വച്ച് നടന്ന ആദ്യ പ്രത്ര സമ്മേളനത്തിൽ ട്രസ്റ്റ് സംസ്ഥാന ഭാരവാഹികൾ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി, കേരളത്തിൽ തുടക്കം കുറിച്ച ഈ സംഘടന മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതിനനുസരിച്ച് ആയിരിക്കും അഖിലേന്ത്യ തലത്തിൽ ഭാരവാഹികൾ നിലവിൽ വരിക, സർക്കാർ അംഗീകൃത ലൈസൻസ് ഉള്ള സേവന മേഖലയിലെ ഏത് സ്ഥാപന ഉടമകൾക്കും ഈ ട്രസ്റ്റിന്റെ നിയമാവലിക്ക് അനുസൃതമായി ട്രസ്റ്റിൽ അംഗമാകാം എന്ന് മാത്രമല്ല നിയമപരമായി പ്രവർത്തിക്കുന്ന മറ്റേതെങ്കിലും സംഘടനയിൽ പ്രവർത്തിക്കുന്നു എന്നുള്ളതും ഇതിൽ അംഗമാകാൻ ഒരു തടസമല്ല. സംഘടനയെ കുറിച്ച് കൂടുതൽ അറിയാനും അംഗമാകുവാനും 7907805478 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
*ബോസ്സിന്റെ പ്രധാന ലക്ഷ്യങ്ങൾ*

Whatsapp Group 1 | Whatsapp Group 2 |Telegram Group
* ബിസിനസ് ഉടമകൾക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ, സർക്കാർ നിയമങ്ങൾ, നികുതി സംവിധാനങ്ങൾ, മാർക്കറ്റിംഗ് തന്ത്രങ്ങൾ എന്നിവയിൽ വിദഗ്ദ പരിശീലനം നൽകുക
* ഉടമസ്ഥർ നേരിടുന്ന നിയമപരമായ തടസ്സങ്ങൾ പരിഹരിക്കുന്നതിനും ബാങ്ക് ലോണുകൾ, സർക്കാർ സബ്സിഡികൾ തുടങ്ങിയ സാമ്പത്തിക സഹായങ്ങൾ നേടിയെടുക്കുന്നതിനും മാർഗ്ഗനിർദ്ദേശം നൽകുക
* സർക്കാരുമായി ചേർന്ന് പ്രവർത്തിച്ച്, സേവന മേഖലയിലെ ബിസിനസുകൾക്ക് കൂടുതൽ അനുകൂലമായ നയങ്ങളും നിയമങ്ങളും കൊണ്ടുവരാൻ ശ്രമിക്കുക.
* വിവിധ മേഖലകളിലെ ബിസിനസ് ഉടമകളെ ഒരുമിപ്പിച്ച്, പരസ്‌പരം സഹകരിക്കാനും വളരാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുക.
ട്രസ്റ്റ് ചെയർമാൻ കെ സി ജോൺ, സംസ്ഥാന ജനറൽ സെക്രട്ടറി സലീഷ് കുമാർ സംസ്ഥാന ട്രഷറർ കെ നാസർ എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയുടെ നട്ടെല്ലും വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്ക്ക് പരിഹാരവുമാണ് സേവനമേഖലയിലെ ബിസിനസുകൾ എന്നാൽ, അവ പലപ്പോഴും നിയമപരവും സാമ്പത്തികവുമായ വെല്ലുവിളികൾ നേരിടുന്നു. Boss എന്ന ഈ പ്രശ്നങ്ങൾക്ക് ഒരു സംയുക്ത പരിഹാരം ലക്ഷ്യമിടുന്നു. ബിസിനസ്സ് ഉടമകൾക്ക് ഇനി ഒറ്റയിൽ പൊരുതേണ്ടി വരില്ല ഞങ്ങളുടെ സേവനം ഓരോ സംവാദകനും ഒരു വലിയ കൈത്താങ്ങായി മാറുമെന്നും സംസ്ഥാന ത്തെ
ബിസിനസ് മേഖലയിൽ ഒരു പുതിയ ഉണർവ് നൽകാൻ boss ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്നുമാണ് പ്രതീക്ഷ എന്നും ട്രസ്റ്റ് ചെയർമാൻ കെ സി ജോൺ പറഞ്ഞു.
*ഭാവി പരിപാടികൾ*
* സംസ്ഥാനതലത്തിൽ ഉടൻ തന്നെ അംഗത്വ വിതരണം ആരംഭിക്കും
* കേരളത്തിലെ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് ട്രെയിനിങ് സെൻ്ററുകൾ ആരംഭിക്കും.
* ബിസിനസ് ഓണേഴ്സിനായി രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിക്കും.
* പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ കാര്യക്ഷമമായി നടപ്പിലാക്കാൻ ജില്ലാതല ടീമിന് രൂപം കൊടുക്കും.
* സംസ്ഥാനതല സംരംഭക സംഗമം സംഘടിപ്പിക്കും.
* ട്രസ്റ്റിൽ അംഗങ്ങൾ ആകുന്ന ബിസിനസ് ഉടമസ്ഥർക്ക് ഇന്ത്യയ്ക്ക് പുറത്തേക്കും അവരുടെ ബിസിനസുകൾ വ്യാപിപ്പിക്കുന്നതിനുള്ള നിയമപരമായ സഹായങ്ങൾ ചെയ്‌തുകൊടുക്കും.
* ട്രസ്റ്റിലെ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്ക് വേണ്ട ചാരിറ്റി പ്രവർത്തനങ്ങൾ നടത്തും.
ചെയർമാൻ കെസി ജോൺ, ജനറൽ സെക്രട്ടറി സലീഷ് കുമാർ എം ആർ, ട്രഷറർ നാസർ, സ്റ്റേജ് കൺവീനർ സൗമ്യ സലാം, വൈസ് ചെയർമാൻ ഒ എസ് സജീവൻ, ജോയിന്റ് സെക്രട്ടറി ജോളി ജോസഫ്, മേഖല കോഡിനേറ്റർ രാജു കെ എം, ഗീതു സി വി, മണിമേഘല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



