
ഭർത്താവിനോടുള്ള വൈരാഗ്യം : അമ്മ നവജാത ശിശുവിനെ ഇയർഫോണിന്റെ വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; യുവതി ഗർഭിണിയായിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവും ബന്ധുക്കളും
സ്വന്തം ലേഖകൻ
കാസർകോഡ് : ചെടേക്കാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റേത് കൊലപാതകം തന്നെയെന്ന് റിപ്പോർട്ടുകൾ. ചെറിയ വയർ കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഇതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്‌തോടെയാണ് ഇയർഫോണിന്റെ വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന
നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഭർത്താവിനോടുള്ള വൈരാഗ്യം മൂലമാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് സൂചന. യുവതിയുടെ ഇന്നോ നാളെയോ അറസ്റ്റ് ഉണ്ടായേക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ത സ്രാവമുണ്ടായതിനെ തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ദിവസങ്ങൾക്ക് മുമ്പ് യുവതിയുടെ പ്രസവം കഴിഞ്ഞിരുന്നുവെന്ന് വ്യക്തമായത്. ഡോക്ടറിൽ നിന്നാണ് ഭർത്താവ് പോലും ഭാര്യയുടെ പ്രസവ വിവരം അറിയുന്നത്.
ഇതിന് പിന്നാലെ വീട്ടിലെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ കണ്ടെത്തിയത്.അതേസമയം യുവതി ഗർഭിണിയായത് അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.