
ഭൂമി അളക്കുന്നതിനിടെ അതിർത്തി തർക്കം: നെയ്യാറ്റിൻകരയിൽ 65കാരനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി; കൊടുംക്രൂരത ഭാര്യയും മകളും നാട്ടുകാരും നോക്കിനിൽക്കെ; പിടികൂടാനെത്തിയ പൊലീസിന് നേരേയും കത്തിവീശി ഭീഷണി; ഒടുവിൽ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അതിർത്തി തർക്കത്തിൻ്റെ പേരിൽ അയൽവാസിയെ കുത്തിക്കൊലപ്പെടുത്തി. മാവിളക്കടവ് സ്വദേശി ശശിയെയാണ് അയൽവാസിയായ മണിയൻ നാട്ടുകാർ നോക്കി നിൽക്കെ കുത്തിവീഴ്ത്തിയത്.
സംഭവത്തിൽ പ്രതി മണിയൻ പിടിയിലായി. എല്ലാ ദിവസവും കാണുന്ന അയൽക്കാർ, വർഷങ്ങളുടെ പരിചയമുള്ളവരാണ്. ഒറ്റ കുത്തിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അവസരം ലഭിക്കും മുൻപ് ശശിയെന്ന 65 കാരൻ കൊല്ലപ്പെട്ടു.
ഭാര്യയുടെയും മകളുടെയും നാട്ടുകാരുടെയും കൺമുന്നിൽ വച്ചാണ് കൊടുംക്രൂരത നടന്നത്. ശശിയുടെ മകളുടെ വീടിനോട് ചേർന്നാണ് പ്രതിയായ മണിയൻ്റെ വീട്. ഇരുവീട്ടുകാരും തമ്മിൽ കാലങ്ങളായി അതിർത്തി തർക്കവും പരാതികളുമുണ്ട്. മണിയൻ സർവയറേക്കൊണ്ട് ഭൂമി അളക്കുകയായിരുന്നു ഇന്ന്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടയിൽ മകൾ വിളിച്ചതനുസരിച്ചാണ് ശശിയും ഭാര്യയും സ്ഥലത്തെത്തിയതും തർക്കമുണ്ടായതും. ഇതിനിടെ ഓടിവന്ന് പിന്നിൽ നിന്ന് മണിയൻ കുത്തിവീഴ്ത്തി. കൊലയ്ക്ക് ശേഷം വീട്ടിൽ തന്നെ കഴിയുകയായിരുന്നു മണിയൻ. പിടികൂടാനായി പൊലീസെത്തിയപ്പോൾ അവർക്ക് നേരെയും കത്തിവീശിയെങ്കിലും നെയ്യാറ്റിൻകര പൊലീസ് പ്രതിയെ പിടികൂടി.