
കോട്ടയം: ജനം പോളിങ് ബൂത്തിലേക്ക് എത്താന്‍ ഇനി വെറും നാലു ദിവസം കൂടി. വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മുന്നണികള്‍.
ഓരോ മുന്നണികളും ഇറക്കുന്ന എ.ഐ. വീഡിയോകളുടെ എണ്ണം ദിവസേന കൂടുന്നു. സോഷ്യല്‍ മീഡിയ തുറന്നാല്‍ ഷോര്‍ട്ട് വീഡിയോകളും പരസ്യങ്ങളും മാത്രമാണ്.
ഇതോടൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് അഭിമുഖം കൊടുത്തും സ്ഥാനാര്‍ഥികള്‍ കളം നിറയുന്നു.
ഡിജിറ്റല്‍ പ്രചാരണത്തിന് മാത്രം വന്‍ തുകയാണ് മൂന്നു മുന്നണികളും ചെലവഴിക്കുന്നത്. മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ… കേരളം ജയിക്കും യുഡിഎഫ് നയിക്കും… മാറാത്തത് മാറും ഇനി കേരളം വളരും… തുടങ്ങി മുന്‍നിര പാര്‍ട്ടികളുടെ പരസ്യങ്ങളാണ് സോഷ്യല്‍ മീഡിയ മുഴുവനും.
നിലവില്‍ വോട്ട് തേടാന്‍ സ്ഥാനാര്‍ഥികള്‍ ഇറങ്ങുന്നത് ക്യാമറമാനും റീല്‍സ് എക്സ്‌പേര്‍ട്ടുകളും അടക്കമുള്ള പ്രഫഷണല്‍ ടീമിനൊപ്പമാണ്.
ഒരു കോടിക്ക് അടുത്തു വരെയുള്ള തുകയാണ് ഈ പ്രഫഷണല്‍ ടീംസിന്റെ പ്രതിഫലം. വോട്ട് അഭ്യര്‍ഥിച്ചു പ്രചാരണത്തിന് റെഡിയാകുന്ന സ്ഥാനാര്‍ഥിക്കൊപ്പം പ്രഫഷണല്‍ ടീമിന്റെ സ്‌ക്രിപ്റ്റും വീഡിയോയും റീല്‍സും റെഡിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി കേരളം ഇന്‍സ്റ്റഗ്രാം പേജില്‍ എഐ വീഡിയോകളും മറ്റ് പാര്‍ട്ടികളെ വിമര്‍ശിക്കുന്ന ഫണ്‍ ആന്‍ഡ് സീരിയസ് വീഡിയോകളും നിറയുകയാണ്. യുഡിഎഫ് കേരളം ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റ പേജിലും സമാനമായ വീഡിയോകളാണ് എത്തുന്നത്.
വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ടാണ് എല്‍ഡിഎഫ് കേരളത്തിന്റെ പേജിലെത്തുന്ന വീഡിയോകളും ക്യാപ്സൂളുകളും.
മൂന്നു മുഖ്യധാരാപാര്‍ട്ടികള്‍ക്കും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് വാളുകളില്‍ അനേകം പേജുകളുമുണ്ട്.
പ്രചാരണം തകൃതിയായി നടക്കുന്നുമുണ്ട്. ഫോണില്‍ സ്ഥാനാര്‍ഥികളുടെയും മുന്നണി നേതാക്കളുടെയും ശബ്ദത്തില്‍ തന്നെ വോട്ട് ചോദിച്ചു കൊണ്ടുള്ള പ്രീ റിക്കോഡഡ് കോളുകളും സന്ദേശങ്ങളും എത്തുന്നുമുണ്ട്.
ഇത്തരത്തില്‍ കോളുകള്‍ നല്‍കാനും വന്‍ തുകയാണ് മുന്നണികള്‍ ചെലവഴിക്കുന്നത്



