ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണം; ബൂത്ത് ഏജന്റായി അപേക്ഷ സമർപ്പിച്ച് മടങ്ങിവരുമ്പോൾ കല്ലെറിഞ്ഞു; പിന്നിൽ സിപിഎം എന്ന് ആരോപണം

Spread the love

കണ്ണൂർ: മട്ടന്നൂർ മണ്ഡലത്തിലെ മാലൂരില്‍ ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണം നടന്നെന്ന് പരാതി.

video
play-sharp-fill

ബൂത്ത് ഏജന്റ് മനോളി ഷെെജുവിന്റെ തലയ്ക്ക് പരിക്കേറ്റു. സിപിഎമ്മുകാർ ബൂത്ത് ഏജന്റിന് നേരെ കല്ലെറിഞ്ഞെന്നാണ് ആരോപണം. ഷെെജുവിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുണ്ടേരിപൊയില്‍ എല്‍ പി സ്കൂളില്‍ ബൂത്ത് ഏജന്റായി അപേക്ഷ സമർപ്പിച്ചശേഷം തിരിച്ചുവരുമ്പോള്‍ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group