ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ

Spread the love

ചിലരെ കണ്ടിട്ടില്ലേ? രാവിലെ ഉണര്‍ന്ന് എഴുന്നേൽക്കുന്നതുതന്നെ ക്ഷീണത്തോടെയാകും. എന്നാല്‍ മറ്റു ചിലര്‍ ദിവസം മുഴുവനും ഊർജസ്വലരായിരിക്കും. എന്താണ് ഇങ്ങനെ എന്ന് ആലോചിക്കാറുണ്ടോ?

video
play-sharp-fill

കാരണം ജീവിതചര്യയും ആഹാരവും തന്നെയാണ്. എനര്‍ജി ലെവല്‍ കൂട്ടാന്‍ എന്താണു ചെയ്യേണ്ടത് എന്നാണോ? അതിനു ചില എളുപ്പവഴികളുണ്ട്.

വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുക – ഇനി മുതല്‍ രാവിലെ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുക. ഇത് ആന്തരികാവയവങ്ങള്‍ക്കും ശരീരത്തിനും ഊർജം നല്‍കും. ദഹനപ്രക്രിയയും എളുപ്പമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അല്‍പം വ്യായാമം – രാവിലെ ഉണര്‍ന്നാല്‍ ഉടനെ കുളിച്ചൊരുങ്ങി ഓഫിസിലേക്ക് ഓടുന്ന ആളാണോ? എങ്കില്‍ അതിലും മാറ്റം വരുത്തുക. രാവിലെ പത്തു മിനിറ്റ് ഒന്ന് നടന്നു നോക്കൂ. അത് നല്‍കുന്ന ഊര്‍ജം വലുതാണ്‌. അല്ലെങ്കില്‍ അൽപനേരം വ്യായാമം ചെയ്തു നോക്കൂ.

സ്മൂത്തി – പ്രാതല്‍ കഴിക്കാന്‍ മടിയുള്ളവര്‍ പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത സ്മൂത്തി കഴിച്ചു നോക്കൂ . ഇത് നല്ല ഉന്മേഷം നല്‍കും.

മദ്യം വേണ്ട – മദ്യപാനം ആരോഗ്യത്തിനു ഹാനികരം തന്നെയാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും. ഒപ്പം രാവിലെ ഉള്ള ആരോഗ്യം കൂടി കളയും.

ഹെല്‍ത്തി സ്നാക്സ് – വെറുതെ എന്തെങ്കിലും ഇടയ്ക്കിടെ കഴിക്കുന്ന സ്വഭാവം ഒഴിവാക്കി ഹെല്‍ത്തി സ്നാക്സ് ശീലമാക്കുക. ബേക്ക്ഡ് വെജിറ്റബിള്‍സ്, പഴങ്ങള്‍ എന്നിവ കഴിക്കുക