സ്ത്രീയും അധികാര വ്യവസ്ഥയും പുസ്തകം പ്രകാശനം ചെയ്തു.

Spread the love

കോട്ടയം :
ഡോ. രേണു രചിച്ച സ്ത്രീയും അധികാര വ്യവസ്ഥയും എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു.
സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പുസ്തകം പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരി ഡോ:എസ് ശാരദക്കുട്ടി പുസ്തകം ഏറ്റുവാങ്ങി.
എസ് ബി കോളേജ് മലയാള വിഭാഗം മേധാവി ഡോ.
ജോസഫ് സ്കറിയ അധ്യക്ഷത വഹിച്ചു. എസ് ബി കോളേജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.പി ആൻറണി പുസ്തക പരിചയം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ മുഖ്യപ്രഭാഷണം നടത്തി സിപിഐഎം കോട്ടയം ഏരിയ കമ്മിറ്റി സെക്രട്ടറി ബി ശശികുമാർ ,എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ ജോസ് കെ മാനുവൽ എസ് പി സി എസ് ഭരണസമിതി അംഗം ഡോ.എം ജി ബാബുജി എന്നിവർ ആശംസകൾ നേർന്നു. എസ് പി സി എസ് പബ്ലിക്കേഷൻ മാനേജർ സി കെ രാധാകൃഷ്ണ വാരിയർ സ്വാഗതം പറഞ്ഞു.ഗ്രന്ഥകാരി ഡോ.രേണു നന്ദി പറഞ്ഞു.

video
play-sharp-fill