എസ്. ശ്രീകാന്ത് അയ്മനം എഴുതിയ ‘ജീവൻ്റെ സംഗീതം അച്ഛൻ’ (ഓർമ്മകുറിപ്പ്) ചലച്ചിത്ര സംവിധായകൻ ബ്ലെസി സിനിമ നാടക നടി കെ. പി .എസ്. സി ലീലയ്ക്ക് നൽകി പ്രകാശനം ചെയ്തു

Spread the love

കോട്ടയം: എസ് ശ്രീകാന്ത് അയ്മനം എഴുതിയ ജീവൻ്റെ സംഗീതം അച്ഛൻ (ഓർമ്മകുറിപ്പ്) പ്രകാശനം ചെയ്തു.ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ബ്ലെസി സിനിമ നാടക നടി കെ. പി .എസ്. സി ലീലയ്ക്ക് നൽകി പ്രകാശനം ചെയ്തു.

video
play-sharp-fill

ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ,വനിതാ കമ്മീഷൻ മുൻ അംഗം ഷാഹിദ കമാൽ, അഡ്വ.രാംദാസ് സുപ്രീം കോർട്ട് ,ചലച്ചിത്ര താരം ടി.പി മാധവൻ്റെ സഹോദരി രാധാമണി,ഗാന്ധിഭവൻ എന്നിവർ പങ്കെടുത്തു.

ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ്റെ ജീവിതവഴികളും ഗാന്ധിഭവൻ്റെ വളർച്ചാ ഘട്ടങ്ങളുമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ശ്രീകാന്തിൻ്റെ ഇരുപതാമത്തെ പുസ്തകമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാണിയപ്പുരയിൽ വി കെ സുഗതൻ്റെയും കനകമ്മ സുഗതൻ്റെയും മകനാണ്.പുതുപ്പള്ളി സി എം ഐ ഇൻ്റർനാഷ്ണൽ സ്കൂളിലെ മലയാളം അദ്ധ്യാപകനാണ്.

ശ്രീനാരായണ ഗുരുദേവ കൃതികളും മലയാള കവിതകളും ചൊല്ലി ഏഷ്യാബുക്ക് ഓഫ് റെകോർഡ്സ്, വേൾഡ് റെകോർഡ്സ് യൂണിയൻ അംഗീകാരങ്ങൾ ഉൾപ്പടെ 30 ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.