തലക്കെട്ട് കൊണ്ട് ഏറെ ജനശ്രദ്ധ ആകർഷിച്ച് “എനിക്ക് പെണ്ണ് കെട്ടണം”; ഡോ. വർഗീസ് പേരയിലിന്റെ പതിനാറാമത്തെ പുസ്തകത്തിന്റെ പ്രകാശനം ജനുവരി 7ന്; മൂന്നാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ കേരള ഗവൺമെന്റിന്റെ ചീഫ് വിപ്പ് ഡോ എൻ ജയരാജിന് നൽകിക്കൊണ്ട് പുസ്തക പ്രകാശനം നിർവഹിക്കും

Spread the love

അടൂർ: അധ്യാപകൻ, സാഹിത്യകാരൻ, ജനപ്രതിനിധി, ഗ്രന്ഥകർത്താവ്, സാമൂഹ്യ സാംസ്കാരിക സാമുദായിക രാഷ്ട്രീയ നേതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അടൂർ സ്വദേശി ഡോ. വർഗീസ് പേരയിലിന്റെ പതിനാറാമത്തെ പുസ്തകം പ്രസിദ്ധീകരണത്തിന് മുമ്പ് തന്നെ തലക്കെട്ട് കൊണ്ട് ഏറെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

അക്കാദമിക് ഗ്രന്ഥങ്ങളും കഥാസമഹാരങ്ങളുമടക്കം രചനയുടെ വ്യത്യസ്ത തലങ്ങളിൽ കൈവച്ചിട്ടുള്ള പേരയിൽ സാറിന്റെ രണ്ടാമത്തെ നോവലായ “എനിക്ക് പെണ്ണ് കെട്ടണം”എന്ന കൃതിയിൽ പുതുതലമുറയുടെ വിദേശ കുടിയേറ്റവും പരമ്പരാഗത കുടുംബ ബന്ധങ്ങളോട് പുതുതലമുറയുടെ വിരക്തിയുമടക്കം പല സമകാലീന സാമൂഹ്യ സാംസ്കാരിക വിഷയങ്ങളും ഇതിവൃത്തം ആകുന്നുണ്ട്.

പ്രഭാത് ബുക്സ് പ്രസിദ്ധീകരിക്കുന്ന “എനിക്ക് പെണ്ണ് കെട്ടണം”എന്ന പുസ്തകത്തിന്റെ പ്രകാശനം മൂന്നാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് 2025 ജനുവരി 7 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കേരള ഗവൺമെന്റിന്റെ ചീഫ് വിപ്പ് ഡോ എൻ ജയരാജിന് നൽകിക്കൊണ്ട് നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. വള്ളിക്കാവ് മോഹൻദാസ്, പ്രൊഫ. എം ചന്ദ്രബാബു (മാനേജർ, പ്രഭാത് ബുക്സ്) എന്നിവർ ആശംസകൾ നേരും. അടൂർ സെന്റ് സിറിൽസ് കോളേജ് മുൻ പ്രിൻസിപ്പലായ ഡോ. വർഗീസ് പേരയിൽ പഞ്ചായത്ത് അംഗം, മുൻസിപ്പൽ കൗൺസിലർ, സർവകലാശാല സിൻഡിക്കേറ്റ് അംഗം, ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റി അംഗം എന്നിങ്ങനെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗവും കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ സംസ്ഥാന പ്രസിഡന്റുമാണ്