
കുമരകം : കെൽസാ നിയമ സഹായ ഭവൻ്റെ സഹായത്തോടെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്ത്വത്തിൽ കുമരകം എസ് എൻ ഗ്രന്ഥശാലയ്ക്കായി പുസ്തക വിതരണം നടത്തുന്നു.
നിയമ പാഠം സ്കൂൾ വിദ്യാർത്ഥികൾക്ക് എന്ന പദ്ധതി പ്രകാരം എസ് എൻ ലൈബ്രറി അങ്കണത്തിൽ വച്ച് ഓഗസ്റ്റ് 25 (തിങ്കൾ) രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ പുസ്തകങ്ങൾ കൈമാറും.
പരിപാടിയിൽ ലൈബ്രറി പ്രസിഡൻ്റ് ബ്രഹ്മശ്രീ എം എൻ ഗോപാലൻ ശാന്തി, എസ് കെ എം സ്കൂൾ മാനേജർ എ കെ ജയപ്രകാശ്, ജില്ലാ സബ്ബ് ജഡ്ജിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വാളണ്ടിയർമാരായ ടി വി ബോസ്, ഫൈസൽ, അബ്ദുൾ ലത്തീഫ്, ഹെഡ്മിസ്ട്രസ്സ് സുജ പി ഗോപാൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ പി സലിമോൻ,എസ് എൻ ലൈബ്രറി സെക്രട്ടറി എം മധു കൃഷ്ണവിലാസം എന്നിവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group