
കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം അല്ല ടണല്‍ നിര്‍മിച്ച് ജലനിരപ്പ് താഴ്ത്തുകയാണ് വേണ്ടതെന്ന ആശയം പങ്കുവച്ച് മുല്ലപ്പെരിയാര്‍ സമരസമിതി മുന്‍ ചെയര്‍മാന്‍ പ്രഫ. സി.പി. റോയിയുടെ പുസ്തകം.
ഡാം 999 പ്ലസ് 999 എന്ന പേരില്‍ പാഠഭേദം ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിലെ ഡാമിനു സമീപം പുതിയത് പ്രായോഗികമല്ല. പല രാജ്യങ്ങളും ഡാം എന്ന നയം ഉപേക്ഷിച്ച് മിനി ഹൈഡ്രല്‍ പോജക്‌ടുകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.
പുതിയ ഡാം നിര്‍മിക്കാനുള്ള തുക കേരളത്തിനു താങ്ങാന്‍ പറ്റില്ല. തമിഴ്‌നാട് പുതിയ ഡാമിനോടു യോജിക്കുകയുമില്ലെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ 50 കോടി രൂപ മുടക്കില്‍ ടണല്‍ പദ്ധതി നടപ്പാക്കിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി കേരളത്തിനു സുരക്ഷയും തമിഴ്‌നാടിനു വെള്ളവും ഉറപ്പുവരുത്താനാകുമെന്ന് പുസ്തകത്തില്‍ പറയുന്നു.
പുസ്തകവും സുപ്രധാന നിര്‍ദേശങ്ങളും എല്ലാ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സര്‍ക്കാരിനും നല്‍കി കഴിഞ്ഞതായും പ്രഫ. സി.പി. റോയി പറഞ്ഞു.
കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രകാശനം നിര്‍വഹിച്ചു. പാഠഭേദം എഡിറ്റര്‍ സിവിക് ചന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി.