
ബോണ്ടി ബീച്ച് കൂട്ടക്കൊല; സാജിദ് അക്രമിന്റെ സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ 16 പേരെ കൂട്ടക്കൊല ചെയ്ത അക്രമികളില്‍ പ്രധാനിയായ സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാനാകില്ലെന്ന് ഭാര്യ. ഇതോടെ സാജിദ് അക്രമിന്റെ മൃതദേഹം സര്‍ക്കാര്‍ സംസ്‌കരിക്കേണ്ടിവരുമെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാജിദും ഭാര്യയും നേരത്തെ വേര്‍പിരിഞ്ഞവരാണ്.
ഡിസംബര്‍ 14 നാണ് സാജിദ് അക്രം (50) മകന്‍ നവീദ് അക്രം (24) എന്നിവർ സിഡ്നിയിലെ ബോണ്ടയ് ബീച്ചിൽ ജൂത ഉല്‍സവമായ ഹനൂക്ക ആഘോഷത്തിനിടെ വെടിവയ്പ്പ് നടത്തിയത്. പൊലീസിന്റെ പ്രത്യക്രമണത്തില്‍ സാജിദ് അക്രമം കൊല്ലപ്പെടുകയും നവീദ് അക്രമിന് ഗുരുതര പരുക്കേല്‍ക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നവീദ് പോലീസ് കാവലില്‍ ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസമാണ് നവീദ് അക്രം കോമയില്‍ നിന്ന് ഉണര്‍ന്നത്. ഇയാള്‍ക്കെതിരെ 59 വകുപ്പുകളാണ് ചുമത്തിയത്.
ജെര്‍വിസ് ബേയിലേക്ക് വാരാന്ത്യ ട്രിപ്പ് പോവുകയാണെന്നാണ് അച്ഛനും മകനും കൂട്ടക്കൊലയ്ക്ക് പുറപ്പെടുന്നതിന് മുൻപ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. കൂട്ടക്കൊലയ്ക്ക് മുൻപുള്ള ആറു മാസങ്ങളില്‍ സാജിദ് അക്രം പലയിടങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവംബര്‍ 1 മുതല്‍ 28 വരെ ഇയാള്‍ ഫിലിപ്പീന്‍സിലെ ദാവോ നഗരത്തിലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേരുകളുള്ള മേഖലയാണിത്. ഇവിടെ സാജിദ് അക്രമിന് പരിശീലനം ലഭിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ക്ക് പുറമേ സിഡ്നിയില്‍ നിന്നുള്ള മറ്റ് രണ്ടുപേര്‍ കൂടി ഇതേ സമയം മേഖലയിലുണ്ടായിരുന്നു. ഇവരുടെ കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.



