പരിശീലകൻ മാർക്ക് വാൻ ബൊമ്മലിനെ പുറത്താക്കി : 12 മത്സരങ്ങളിൽ വെറും രണ്ട് ജയംമാത്രം നേടിയതോടെയാണ് വിഖ്യാത താരത്തിന്റെ പരിശീലകസ്ഥാനം തെറിച്ചത്
സ്വന്തം ലേഖകൻ
നെതർലൻഡ്‌സ് ക്ലബ് പി.എസ്.വി ഏന്തോവന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാർക്ക് വാൻ ബൊമ്മലിനെ പുറത്താക്കി. അവസാനം നടന്ന 12 മത്സരങ്ങളിൽ വെറും രണ്ട് ജയംമാത്രം നേടിയതോടെയാണ് വിഖ്യാത താരത്തിന്റെ പരിശീലകസ്ഥാനം തെറിച്ചത്
പി.എസ്.വിയുടേയും നെതർലൻഡ്‌സിന്റേയും സൂപ്പർ താരമായിരുന്ന ബൊമ്മൽ കഴിഞ്ഞ വർഷമാണ് ക്ലബ് പരിശീലകസ്ഥാനമേറ്റത്. കഴിഞ്ഞ സീസണിൽ ക്ലബിനെ ലീഗിൽ രണ്ടാമതെത്തിച്ച വാൻ ബൊമ്മലിന് ആ മികവ് തുടരാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സീസണിൽ ഇതുവരെ 17 മത്സരങ്ങൾ കഴിഞ്ഞപ്പോൾ പി.എസ്.വി നാലാം സ്ഥാനത്തുണ്ട്. എന്നാൽ അവസാനം നടന്ന 12 മത്സരങ്ങൾക്കിടെ വെറും രണ്ട് ജയം മാത്രമെ ടീമിന് നേടാനായുള്ളു. ഇതാണ് വാൻ ബൊമ്മലിന് പുറത്തേക്ക് വഴിതെളിഞ്ഞത്.
യൂറോപ്പാ ലീഗിലും പി.എസ്.വി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ഇതും വാൻ ബൊമ്മലിനെതിരായി മാറി. ബൊമ്മൽ പുറത്താക്കുന്ന ഒഴിവിൽ മറ്റൊരു സൂപ്പർ താരമായ റൂഡ് വാൻ നിസ്റ്റൽറൂയി പരിശീലകറോളിൽ എത്തിയേക്കുമെന്നും സൂചനയുണ്ട്.