യുഎസ് ആയുധപ്പുരയിലെ ഏറ്റവും ഭാരമേറിയ ജിബിയു-57 ആവശ്യപ്പെട്ട് ഇസ്രയേൽ; 200 അടി ആഴത്തിൽ പ്രഹരശേഷി; ഭാരം 13600 കിലോ

Spread the love

വാഷിങ്ടൻ: ഇസ്രയേൽ–ഇറാൻ സംഘർഷം പശ്ചാത്തലത്തിൽ യുഎസ് ആയുധപ്പുരയിലെ ഏറ്റവും ഭാരമേറിയ ജിബിയു-57 ആവശ്യപ്പെട്ട് ഇസ്രയേൽ. ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള യുഎസിന്റെ ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ പസിഫിക് ദ്വീപായ ഗ്വാമിലേക്കു നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

video
play-sharp-fill

ആണവായുധ പദ്ധതിയിൽ നിന്ന് പിന്മാറാൻ ഇറാൻ തയാറാകുന്നില്ലെങ്കിൽ ഇറാനിലെ ഫോർദോ ആണവ താവളം ആക്രമിക്കാനാണ് യുഎസ് നീക്കമെന്നാണ് വിവരം.

യുറേനിയം സമ്പുഷ്ടീകരണം നടത്തുന്ന ഇറാന്റെ ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ള ആയുധവും യുദ്ധവിമാനവും കൈവശമില്ലാത്തതിനാലാണ് യുഎസ് ആയുധപ്പുരയിലെ ഏറ്റവും ഭാരമേറിയ ബോംബായ ജിബിയു-57 വഹിക്കാൻ ശേഷിയുള്ള ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ അയക്കാൻ ഇസ്രയേൽ ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

200 അടി ആഴത്തിലുള്ള കോൺക്രീറ്റോ പാറയോ പോലും തകർക്കാൻ ബങ്കർ ബസ്റ്റർ ബോംബുകൾക്ക് ശേഷിയുണ്ട്. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള 20 ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് യുഎസിന് നിലവിലുള്ളത്