കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; രണ്ട് ആർഎസ്‌എസ് പ്രവർത്തകർ അറസ്റ്റില്‍

Spread the love

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് ആർഎസ്‌എസ് പ്രവർത്തകർ അറസ്റ്റില്‍.

video
play-sharp-fill

എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ധീൻ കൊലക്കേസ് പ്രതി കോളയാട് സ്വദേശി കെ രാഹുല്‍, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി ജിതിൻ എന്നിവരാണ് അറസ്റ്റിലായത്. കണ്ണവം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കണ്ണവം സ്‌റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടിയിരുന്നില്ല. ബൈക്കിലെത്തില രണ്ടംഗ സംഘമാണ് വീടിന് നേരെ ബോംബെറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group