“ജീവനക്കാരെയെല്ലാം ഒഴിപ്പിക്കണം, ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടും” ; കോട്ടയം കളക്ടറേറ്റിൽ വീണ്ടും ബോംബ് ഭീഷണി, പരിശോധന ആരംഭിച്ച് പോലീസും ബോംബ് സ്ക്വാഡും

Spread the love

കോട്ടയം  : കോട്ടയം കളക്ടറേറ്റിൽ വീണ്ടും ബോംബ് ഭീഷണി, പരിശോധന ആരംഭിച്ച് പോലീസും ബോംബ് സ്ക്വാഡും.

കളക്ടറേറ്റിലെ വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസിനെതിരെയാണ് ഭീഷണി ഇമെയിൽ സന്ദേശം ലഭിച്ചത്.

ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ എല്ലാം ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് കോട്ടയം ജില്ലാ പൊലീസിന്റെ ബോംബ് സ്‌ക്വാഡും ഗോഡ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.