മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം; ഫോൺകോൾ വന്നത് തൃശ്ശൂരില്‍ നിന്നുള്ള മൊബൈല്‍ നമ്പറില്‍ നിന്ന്; നമ്പറിന്റെ ഉടമയെ കണ്ടെത്തി

Spread the love

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം.

വൈകീട്ട് 5.15ഓടെ
കേരള പൊലീസ് ആസ്ഥാനത്തേക്കാണ് സന്ദേശം എത്തിയത്. തൃശ്ശൂരില്‍ നിന്നുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് വിളി വന്നത്.

നമ്പറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. വിളിച്ചത് ഇയാള്‍ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ തൃശ്ശൂര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാറിലും പരിശോധന നടക്കുന്നുണ്ട്.