വിമാനത്തിൽ ബോംബ് വെച്ചതായി സന്ദേശം, ഡോഗ് സ്ക്വാഡിന്റെ പരിശോധനയിൽ സന്ദേശം വ്യാജമെന്ന് നി​ഗമനം

Spread the love

മലപ്പുറം∙ കരിപ്പൂർ വിമാനത്താവളത്തിലെ വിമാനത്തിൽ ബോംബ് വെച്ചതായി സന്ദേശം.

ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിലെ സീറ്റിൽനിന്നു കുറിപ്പ് ലഭിക്കുകയായിരുന്നു. തുടർന്നു ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഭീഷണി വ്യാജമാണെന്നാണു പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ അഞ്ചുമണിയോടെ പുറപ്പെടേണ്ടതായിരുന്നു വിമാനം. പരിശോധനകൾക്ക് ശേഷം ഉടൻ പുറപ്പെടുമെന്നാണ് വിവരം.