ഇ-മെയിൽ സന്ദേശത്തിലൂടെ ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു.

Spread the love

കൊച്ചി: ഈമെയിൽ സന്ദേശത്തിലൂടെ ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായ സാഹചര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പതിവായുള്ള ബോംബ് സ്ക്വാഡിന്റെ പരിശോധന ഇന്ന് രാവിലെ 7.30 മുതൽ 9 വരെ നടന്നു.

video
play-sharp-fill

ഹൈക്കോടതിക്ക് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. റിക്രൂട്ട്മെന്റ് സെൽ എന്ന ഐഡിയയിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറലിനാണ് ഇന്നലെ രാവിലെ ഇമെയിൽ സന്ദേശം ലഭിച്ചത്. ഇതേ ഇമെയിൽ സന്ദേശം രാജ്യത്തെ മറ്റ് ഹൈക്കോടതികളിലേക്ക് പോയിട്ടുണ്ട്.

രാജ്യത്തെ എല്ലാ കോടതിയിലും ബോംബ് ഉണ്ടെന്നും ഉള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ബോംബ് രാവിലെ പൊട്ടും എന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.സന്ദേശം ലഭിച്ച വിവരം എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയതിന് തുടർന്ന് ഹൈക്കോടതിയിൽ തന്നെയുള്ള ബോംബ് സ്ക്വാഡ് വിശദമായ പരിശോധ നടത്തിയെങ്കിലും അപകടകരമായ വസ്തുക്കൾ ഒന്നും കണ്ടെത്താനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ ടെററൈസേഴ്സ്111’ എന്നാൽ തങ്ങളുടെ ഗ്രൂപ്പ് പേര് മാധ്യമങ്ങൾക്ക് നൽകാത്തപക്ഷം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് തുടരുമെന്നും ഇമെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നത്.