തമിഴ്‌നാട്ടിൽ പൊലീസ് എസ്‌കോര്‍ട്ട് വാഹനത്തിന് നേരെ ബോംബേറ് ; സ്‌ഫോടനത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

Spread the love

ചെന്നൈ:  ചെന്നൈ-ട്രിച്ചി നാഷണല്‍ ഹൈവേയില്‍ തിരുമാന്തുറൈ ടോള്‍ പ്ലാസയ്ക്ക് സമീപം പൊലീസ് വാഹനത്തിന് നേരെ ബോംബേറ്.

video
play-sharp-fill

പൊലീസ് എസ്‌കോര്‍ട്ട് വാഹനത്തിന് നേരെ അജ്ഞാതര്‍ നാടന്‍ ബോംബ് എറിയുകയായിരുന്നു. വെളെള കാളി എന്ന ഗുണ്ടയെ മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് ചോദ്യംചെയ്യലിനായി കൊണ്ടുപോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ബോംബേറുണ്ടായത്. ഒന്‍പത് കൊലപാതങ്ങള്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വെളെള കാളി. ഇയാളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത് എന്നാണ് വിവരം.

സ്‌ഫോടനത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പേരാമ്പലൂര്‍ ജില്ലാ അതിര്‍ത്തിയിലേക്ക് പൊലീസ് വാഹനം കടന്നതോടെ രണ്ട് കാറുകള്‍ പിന്തുടര്‍ന്ന് എത്തുകയും നാടന്‍ ബോംബുകള്‍ എറിയുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ തന്നെ വാഹനങ്ങളിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഈ വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇതോടെ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളെള കാളിക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.