‘സുരക്ഷ ശക്തം’; സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പ്രധാന വേദി ഉള്‍പ്പെടെ 24 ഓളം വേദികളില്‍ വേദികളില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Spread the love

തൃശ്ശൂർ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പ്രധാന വേദി ഉള്‍പ്പെടെ 24 ഓളം വേദികളില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

video
play-sharp-fill

മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പേ രാവിലെ പോലീസ് നായ സ്റ്റെഫിയുടെ നേതൃത്വത്തില്‍ ആണ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയത്.

രണ്ട് ടീമുകള്‍ ആയിട്ടാണ് വേദികളില്‍ പരിശോധന നടത്തിയത്. പ്രധാന വേദിയിലെ പരിശോധനയ്ക്ക് എസ് ഐ ബെന്നി നേതൃത്വം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്ദർശനം നടത്തുന്ന കലോത്സവ വേദികളില്‍ പോലീസ് അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.