സ്വന്തം ലേഖിക
കണ്ണൂര്‍: കണ്ണൂര്‍ ആറളത്ത് സ്‌കൂള്‍ വളപ്പില്‍ ബോംബ് കണ്ടെത്തി.
ആറളം സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബ് കണ്ടെടുത്തത്. രണ്ട് ബക്കറ്റില്‍ ഉമിക്കരിയില്‍ പൊതിഞ്ഞുവച്ച നിലയിലായിരുന്നു ബോംബുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാസങ്ങളായി സ്‌കൂളുകള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ വൃത്തിയാക്കുന്നതിനായാണ് അധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂളിലെത്തിയത്. അതിനിടെയാണ് സ്‌കൂളിലെ ശുചിമുറിയില്‍ രണ്ട് ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ നാടന്‍ ബോംബുകള്‍ കണ്ടെടുത്തത്.
ഉടന്‍ തന്നെ അധ്യാപകര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി ബോംബ് നീര്‍വീര്യമാക്കി.
നേരത്തെ ഈ പ്രദേശത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ആരെങ്കിലും ഇവിടെ ഒളിപ്പിച്ചതാവാമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.