
മലപ്പുറം: ചെമ്മാട് കോഴിക്കോട് റോഡിൽ ഫർഹ ഹോളോ ബ്രിക്സ് കമ്പനിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ലോറിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി. ഉള്ളി ചാക്കുകൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ.
പാറമടയിൽ സ്ഫോടകത്തിന് ഉപയോഗിക്കുന്നതാണെന്ന് ബോംബ് സ്ക്വാഡ് വ്യക്തമാക്കി. നോണൽ അഥവാ ഷോട്ട് ട്യൂബ്, സൺ 90 ജെൽ, എക്സ്പ്ലോസിസ് സ്റ്റിക്ക് എന്നിവയാണ് പിടികൂടിയത്.
നോണൽ 35 Box (10500) എക്സ്പ്ലോസിസ് സ്റ്റിക്ക് 448 Box 89600 രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാത്രി മുതൽ പോലിസ് നിരീക്ഷണത്തിലായിരുന്നു ലോറി എടുക്കാൻ എത്തിയ പ്രതികൾ പോലിസിനെ കണ്ട് ഓടി രക്ഷപെട്ടു. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. സംഭവത്തില്‍ തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ ദുരൂഹത തുടരുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടിയിരുന്നു. തണ്ണിമത്തൻ ലോഡിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പിടികൂടിയത്.



