play-sharp-fill
ബോംബ് നിർമ്മാണത്തിനിടെ പരിക്കേറ്റ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ന്റെ കൈപ്പത്തി മുറിച്ചുമാറ്റി

ബോംബ് നിർമ്മാണത്തിനിടെ പരിക്കേറ്റ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ന്റെ കൈപ്പത്തി മുറിച്ചുമാറ്റി

സ്വന്തം ലേഖകൻ

വടകര: ബോംബ് നിർമ്മാണത്തിനിടെ പരിക്കേറ്റ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ന്റെ കൈപ്പത്തി മുറിച്ചുമാറ്റി. വടകര ചെ​ര​ണ്ട​ത്തൂ​രി​ൽ മൂ​ഴി​ക്ക​ൽ മീ​ത്ത​ൽ ഹ​രി​പ്ര​സാ​ദിന്റെ കൈപ്പത്തിയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

ആർഎസ്എസിന്റെ സജീവ പ്രവർത്തകനായ ഇയാൾക്ക് ബോംബ് നിർമ്മാണത്തിനിടെയാണ് പരിക്കേറ്റതെന്നാണ് പൊലീസിന് പ്രാഥമികമായി ലഭിച്ചിരിക്കുന്ന സൂചന. ഇക്കാര്യത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഫോടനത്തിൽ വലതു കൈ ചിതറിയിരുന്നു. ഇത് തൂന്നിച്ചേർക്കുക അസാധ്യമാണെന്ന് നി​ഗമനത്തിലെത്തിയതോടെയാണ് ഡോക്ടർമാർ മുറിച്ചുമാറ്റിയതെന്നാണ് വിവരം.ഇടതു കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇടതു കൈയുടെ മൂന്ന് വിരലുകൾ പൂർണമായും നഷ്ടമായി.

ഇയാളുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നതിനാൽ ഇതുവരെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ബോംബ് നിർമ്മാണത്തിനിടെയാണോ സ്ഫോടനമുണ്ടായതെന്ന് സ്ഥിരീകരിക്കണമെങ്കിൽ ഇയാളുടെ ചോദ്യം ചെയ്യൽ പൂർത്തിയാവണം.

വ​ട​ക​ര സി.​ഐ കെ.​കെ. ബി​ജു, എ​സ്.​ഐ എം. ​നി​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച മൊഴി രേഖപ്പെടുത്താൻ ആശുപത്രിയിലെത്തിയെങ്കിലും സാധിച്ചില്ല. ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടായാൽ മൊഴിയെടുക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.