video
play-sharp-fill

സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

Spread the love

കണ്ണൂർ: മാലൂരില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ രണ്ട് പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ. തൊഴിലുറപ്പ് തൊഴിലാളികളായ വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

 

തലനാരിഴക്ക് ആണ് രക്ഷപ്പെട്ടത്. നിസ്സാരമായ പരിക്കുകളാണ് ഇരുവർക്കുമുള്ളത്.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പൂവൻപൊയില്‍ സ്വദേശി സജീവന്‍റെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സ്പോടക വസ്തു പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്.

 

കാട് വെട്ടിത്തെളിക്കുന്നതിനിടെ ഇവരുടെ ആയുധം സ്ഫോടകവസ്തുവില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചു ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഉപേക്ഷിക്കപ്പെട്ട ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group