video
play-sharp-fill

സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വളര്‍ത്തുനായ ചത്തു

സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വളര്‍ത്തുനായ ചത്തു

Spread the love

കണ്ണൂര്‍ : കണ്ണൂര്‍ ആലക്കാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വളര്‍ത്തുനായ ചത്തു.

ആര്‍.എസ്.എസ് പ്രവര്‍ത്തകൻ ബിജുവിന്റെ വളര്‍ത്തുനായയാണ് ചത്തത്. ബിജുവിന്റെ വീടിന് സമീപമാണ് സ്ഫോടനം നടന്നത്.

നായ സ്ഫോടക വസ്തു കടിച്ചുപിടിച്ച്‌ കൊണ്ടുവരുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നിരവധി കേസുകളില്‍ പ്രതിയാണ് ബിജു. നേരത്തെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നു. ഇപ്പോള്‍ ഇയാള്‍ ജാമ്യത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് മുമ്ബും ബിജുവിന്റെ വീട്ടിലും സമീപത്തും നിരവധി തവണ ബോംബു സ്‌ഫോടനം നടന്നിരുന്നു. സംഭവത്തില്‍ ബിജുവിന് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു.

പയ്യന്നൂര്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സ്ഥലത്ത് സിപിഎം പ്രകടനവും പ്രതിഷേധയോഗവും നടത്തി.