
സ്വന്തം ലേഖകൻ
കഴക്കൂട്ടം: വീടിന് നേരേ നാടൻ ബോംബ് എറിഞ്ഞ് നാശനഷ്ടം വരുത്തിയ കേസ്സിലെ പ്രതിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു.
ആറ്റിപ്ര കല്ലിംഗൽ ശരണ്യ ഭവനിൽ 22 വയസ്സുള്ള ശരത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 4-നാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി 12 മണിയോടെ ഓട്ടോറിക്ഷ ഓടിച്ചു വന്ന പ്രതി, തൃപ്പാദപുരം സ്വദേശി ചന്ദ്രന്റെ വീടിന് നേരെ നാടൻ ബോംബ് എറിഞ്ഞ് വീടിൻ്റെ മേൽക്കൂര തകർത്ത ശേഷം ഒളിവിൽ പോവുകയായിരുന്നു.
പ്രതിയെ അന്വേഷിച്ചു വരവെ സൈബർ സിറ്റി അസ്സിസ്റ്റന്റ് കമ്മീഷണർ ഹരി സി എസ്-ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ എസ്, എസ്.ഐമാരായ മിഥുൻ, സി.പി.ഒമാരായ സജാദ്ഖാൻ, നസ്ലിമുദ്ദീൻ, ശ്യാം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.