video
play-sharp-fill

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: മരണം 156 കഴിഞ്ഞു; കൊല്ലപ്പെട്ടവരിൽ കാസർകോട് സ്വദേശിനിയും; ചാവേർ ആക്രമണത്തിൽ പൊലിഞ്ഞത് നൂറുകണക്കിന് ജീവനുകൾ

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: മരണം 156 കഴിഞ്ഞു; കൊല്ലപ്പെട്ടവരിൽ കാസർകോട് സ്വദേശിനിയും; ചാവേർ ആക്രമണത്തിൽ പൊലിഞ്ഞത് നൂറുകണക്കിന് ജീവനുകൾ

Spread the love

സ്വന്തം ലേഖകൻ

കൊളംബോ: ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കാസർകോട് സ്വദേശിനിയുമെന്ന് റിപ്പോർട്ട്. പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലിലുമായി ഉണ്ടായ സ്‌ഫോടനത്തിൽ 156 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇവിട എത്തിയ ചാവേർ ബോംബർ പൊട്ടിത്തെറിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കൊളംബോയിൽ വിനോദ യാത്രയ്ക്കായി എത്തിയ കാസർകോട് മെഗ്രാൽ പുത്തൂർ സ്വദേശി റസീനയാണ് കൊല്ലപ്പെട്ട മലയാളി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൊളംബോയിലുണ്ടായ സ്‌ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി. രാജ്യത്തിന്റെ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

സ്‌ഫോടനത്തിൽ നാനൂറോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. നഗരത്തിന് വടക്ക് നെഗൊമ്‌ബോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്.
സ്‌ഫോടനമുണ്ടായ സെൻറ് അന്തോണീസ് ചർച്ചിൽ നിന്നുള്ള ചില ഫോട്ടോകൾ സമൂഹ മാധ്യമമായ ട്വീറ്റിലൂടെ പ്രചരിക്കുന്നുണ്ട്. വളരെ വലിപ്പമുള്ള പള്ളിയുടെ മേൽക്കൂരകളടക്കം സ്‌ഫോടനത്തിൽ തകർന്നതായി ദൃശ്യങ്ങളിൽ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടൽ സിന്നമൺ ഗ്രാൻഡ്. വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നെഗോമ്‌ബോയിലെ പള്ളിയുടെ മേൽക്കൂര തകർന്നു വീണതും നിലത്ത് ചോര തളം കെട്ടിക്കിടക്കുന്നതും വ്യക്തമാകുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

പള്ളിയിലും പഞ്ചനക്ഷത്ര ഹോട്ടലിലും ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ വിദേശ ടൂറിസ്റ്റുകളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നാനൂറോളം പേർക്ക് പരിക്കേറ്റതിനാൽ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ശ്രീലങ്കൻ പ്രധാനമന്ത്രി അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു കൂട്ടി സ്ഥിതിഗതികൾ അവലോകനം ചെയ്തു.
ഇനിയും സ്ഫോടനങ്ങൾ ഉണ്ടായേക്കാമെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശ്രീലങ്കൻ പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും, ഇന്ത്യാക്കാർ ആരെങ്കിലും അപകടത്തിൽ പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷനുമായി സംസാരിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.