കണ്ണൂരിൽ വീണ്ടും ബോംബ് രാഷ്ട്രീയം: വീട്ടിൽ ബോംബ് പൊട്ടി പിഞ്ചുകുഞ്ഞുങ്ങൾക്ക് പരിക്ക്: ബോംബ് പൊട്ടിയത് ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ

Spread the love

സ്വന്തംലേഖകൻ

കോട്ടയം : കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്ക്. പഞ്ചായത്ത് ഓഫീസിന് സമീപത്തെ വീട്ടിലാണ് സ്‌ഫോടനം നടന്നത്.ഏഴും പന്ത്രണ്ടും വയസുള്ള കുട്ടികളായ ഗോകുല്‍, കജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആര്‍എസ്എസ്പ്രവര്‍ത്തകനായ ഷിബുവിന്റെ വീട്ടു മുറ്റത്താണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ കുട്ടികളെ പരിയാരം മെഡിക്കല്‍കോളെജിലേക്ക് മാറ്റി. ഗോകുലിന്റെ പരിക്ക് ഗുരുതരമാണ്. സ്‌ഫോടനം നടന്ന സ്ഥലത്ത് തിളപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത് എന്ന് സിപിഎം ആരോപിച്ചു.