play-sharp-fill
ഡോക്ടർ ബോംബ് പിടിയിൽ : മുംബൈ സ്ഫോടന കേസിലെ പ്രതിയായ ഇയാൾ പരോളിൽ ഇറങ്ങി മുങ്ങി നടക്കുകവായിരുന്നു

ഡോക്ടർ ബോംബ് പിടിയിൽ : മുംബൈ സ്ഫോടന കേസിലെ പ്രതിയായ ഇയാൾ പരോളിൽ ഇറങ്ങി മുങ്ങി നടക്കുകവായിരുന്നു

 

സ്വന്തം ലേഖകൻ

മുംബൈ: പരോളിൽ ഇറങ്ങി മുങ്ങിയ ഡോക്ടർ ബോംബ് എന്ന് വിളിക്കുന്ന ജലീസ് അൻസാരി പിടിയിൽ. ഉത്തർപ്രദേശിലെ കാണ്പൂരിൽ വെച്ചാണ് ഇയാൾ പിടിയിലായത്. 1993ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയാണ് . സുപ്രീം കോടതിയാണ് ഇയാൾക്ക് 21 ദിവസത്തെ പരോൾ അനുവദിച്ചത്.


അമ്പതോളം മറ്റ് സ്‌ഫോടനക്കേസുകളും ഇയാളുടെ പേരിലുണ്ട്. സൗത്ത് മുംബൈ മോമിൻപുര സ്വദേശിയാണ് ജലീസ്. രാജസ്ഥാനിലെ അജ്‌മേർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ പരോളിനിറങ്ങിയത്. തുടർന്ന് പരോൾ കഴിയുന്നത് വരെ എല്ലാ ദിവസവും മുംബൈ അഗ്രിപദ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമായിരുന്നു. എന്നാൽ, പരോൾ അവസാനിക്കുന്നതിന് മുമ്പുള്ള ദിവസം ജലീസ് ഒപ്പിടാനെത്തിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല, പുലർച്ചെ നിസ്‌കരിക്കാനായി പള്ളിയിൽ പോയ പിതാവ് വീട്ടിൽ എത്തിയിട്ടില്ല എന്ന് അൻസാരിയുടെ മകൻ പൊലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു.മകന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ബോംബ് നിർമിക്കുന്നതിൽ വിദഗ്ധനായ അൻസാരി സിമി, ഇന്ത്യൻ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. 2008ലെ മുംബൈ ബോംബ് സ്‌ഫോടവുമായി ബന്ധപ്പെട്ട് എൻഐഎ 2011ൽ ഇയാളെ ചോദ്യം ചെയ്തിരുന്നു.