ബോളിവുഡ് താരം സുശാന്ത് സിങിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ; സുശാന്തിന്റെ മരണത്തിൽ ഞെട്ടൽ മാറാതെ  ഇന്ത്യൻ സിനിമാ ലോകം

ബോളിവുഡ് താരം സുശാന്ത് സിങിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ; സുശാന്തിന്റെ മരണത്തിൽ ഞെട്ടൽ മാറാതെ ഇന്ത്യൻ സിനിമാ ലോകം

സ്വന്തം ലേഖകൻ

മുംബൈ: പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ വസതിയിൽ സുശാന്തിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സുശാന്തിന്റെ മാനേജർ ദിശാ സാലിയൻ മുംബൈ മലാദിലെ തന്റെ സുഹൃത്തിന്റെ വസതിയിലെ ജനാലയിൽ നിന്നും വീണ് മരിച്ചിരുന്നു. ഇത് അപകടമരണമായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന്റെ അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ.ിലാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുപ്പത്തിനാല് വയസ്സുള്ള സുശാന്ത് ഏറ്റവും ഒടുവിലായി അഭിനയിച്ചത് ‘ഡ്രൈവ്’ എന്ന ചിത്രത്തിലാണ്.’കൈ പോ ഛെ’ എന്ന ചിത്രത്തിൽ തുടങ്ങി ‘ശുദ്ദ് ദേശി റൊമാൻസ്,’ ‘പി കെ,’ ‘എം എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി,’ തുടങ്ങിയ ചിത്രങ്ങളിൽ സുശാന്ത് അഭിനയിച്ചു. ‘ദിൽ ബേചാര’ ആണ് സുശാന്തിന്റേകതായി ഇനി റിലീസ് ചെയ്യാനുള്ള സിനിമ.

പാറ്റ്‌നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് വന്ന ‘പവിത്ര റിഷ്ത’ എന്ന സീരിയൽ സുശാന്തിനെ മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കുകയും ചെയ്തു.

‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ (2013), ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്.