video
play-sharp-fill

ബോളിവുഡ് സംവിധായകൻ അന്തരിച്ചു; മരണം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ

ബോളിവുഡ് സംവിധായകൻ അന്തരിച്ചു; മരണം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ

Spread the love

മുംബൈ: ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ (68) അന്തരിച്ചു. പുലര്‍ച്ചെ 3.30ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം എന്തെന്ന് പുറത്തു വിട്ടിട്ടില്ല.

പ്രദീപ് സർക്കാരിന്റെ സുഹൃത്തും സംവിധായകനുമായ ഹാൻസൽ മേഹ്തയാണ് ട്വിറ്ററിലൂടെ വിയോഗ വാർത്ത പങ്കുവെച്ചത്. അജയ് ദേവ്ഗൺ, മനോജ് ബാജ്പേയ്, അശോക് പണ്ഡിറ്റ് തുടങ്ങി ഒട്ടേറെ സിനിമ പ്രവർത്തകർ അദ്ദേഹത്തിന് ആദരാഞ്ജലി നേർന്നു.

2003ൽ പുറത്തിറങ്ങിയ മുന്ന ഭായ് എം ബി ബി എസ് എന്ന ചിത്രത്തിലൂടെ എഡിറ്റർ ആയിട്ടായിരുന്നു പ്രദീപ് സർക്കാരിന്റെ അരങ്ങേറ്റം. 2005 ൽ പരണീത എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ഏറെ നിരൂപക പ്രശംസ നേടിയ പരണീതയിൽ വിദ്യ ബാലൻ, സെയിഫ് അലി ഖാൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിലെ ഗാനങ്ങളും വളരെ ജനപ്രീതി നേടിയിരുന്നു. ലഗാ ചുൻറി മേൻ ദാഗ്, മർദാനി, ഹെലികോപ്റ്റർ ഈല എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group