
സ്വന്തം ലേഖിക.
വെല്‍ക്കം ടു ദ ജംഗിള്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് വ്യാഴാഴ്ച വൈകുന്നേരമായിരുന്നു താരത്തിന് ഹൃദയാഘാതം ഉണ്ടായത് .
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രേയസിന് ആൻജിയോപ്ലാസ്റ്റി ചെയ്തതായും സുഖം പ്രാപിച്ചുവരുന്നതായും അറിയിച്ചു. മുംബൈ വെസ്റ്റ് അന്ധേരിയിലെ ബെല്‍ വ്യൂ ആശുപത്രിയിലാണ് ശ്രേയസ് ചികിത്സയില്‍ക്കഴിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെല്‍ക്കം സിനിമാ സീരീസിലെ മൂന്നാം ചിത്രമാണ് വെല്‍ക്കം ടു ദ ജംഗിള്‍. അഹമ്മദ് ഖാനാണ് സംവിധായകൻ. അക്ഷയ് കുമാറും ദിഷാ പഠാണിയുമാണ് മുഖ്യവേഷങ്ങളില്‍. സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, അര്‍ഷദ് വാര്‍സി, പരേഷ് റവല്‍, ജോണി ലീവര്‍, രജ്പാല്‍ യാദവ്, തുഷാര്‍ കപുര്‍, ശ്രേയസ് തല്‍പഡേ, കൃഷ്ണാ അഭിഷേക്, കികു ശാര്‍ദ, ദലേര്‍ മെഹന്ദി, മികാ സിംഗ്, രാഹുല്‍ ദേവ്, മുകേഷ് തിവാരി, ശരീബ് ഹാഷ്മി, ഇനാം ഉല് ഹഖ്, യശ്പാല്‍ ശര്‍മ, രവീണ ഠണ്ടൻ, ലാറാ ദത്ത, ജാക്വിലിൻ ഫെര്‍ണാണ്ടസ്, ബാലതാരമായ വൃദ്ധി എന്നിവരും വേഷമിടുന്നു.
ജിയോ സ്റ്റുഡിയോസും ബേസ് ഇൻഡസ്ട്രീസ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 2024 ഡിസംബര്‍ 20-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.