video
play-sharp-fill

പ്രശസ്ത ബോളിവുഡ് നടൻ മനോജ് കുമാര്‍ അന്തരിച്ചു; മുംബയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം

പ്രശസ്ത ബോളിവുഡ് നടൻ മനോജ് കുമാര്‍ അന്തരിച്ചു; മുംബയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം

Spread the love

മുംബയ്: പ്രശസ്ത ബോളിവുഡ് നടൻ മനോജ് കുമാർ (87) അന്തരിച്ചു. മുംബയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

ദീർഘനാളുകളായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടയില്‍ ഹൃദയസംബന്ധമായ അസുഖങ്ങളും ബാധിച്ചു. ഇതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

നാല് പതിറ്റാണ്ട് ബോളിവുഡ് സിനിമകളില്‍ സജീവമായിരുന്നു. 1957ല്‍ ‘ഫാഷൻ’ എന്ന ചിത്രത്തിലൂടെയാണ് മനോജ് കുമാർ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പുരബ് ഔർ പശ്ചിം, ക്രാന്തി തുടങ്ങിയ ദേശഭക്തി സിനിമകളിലൂടെയാണ് മനോജ് കുമാർ പ്രശസ്തനായത്. നിർമാതാവ് കൂടിയാണ്. പത്മശ്രീയും ദാദാ സാഹിബ് ഫാല്‍ക്കെയുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1937ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോള്‍ പാകിസ്ഥാൻ, ഖൈബർ പഖ്തൂണ്‍ഖ്വ) വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ അബോട്ടാബാദില്‍ ജനിച്ചു. ഹരികൃഷ്ണൻ ഗോസ്വാമി എന്നായിരുന്നു യഥാർത്ഥ പേര്.