
ബോയിംഗ് 737 മാക്സ് വിമാനങ്ങൾ തിരിച്ചുവരുന്നു
സ്വന്തം ലേഖകൻ
മുംബൈ: ഈ വർഷം പകുതിയോടെ ബോയിംഗ് 737 മാക്സ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ തിരിച്ചുവരുമെന്ന് ബോയിംഗ് വിമാനക്കമ്പനി.
‘സുരക്ഷിതമായ ഒരു തിരിച്ചുവരവിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അത് സാധ്യമാകുമെന്ന കാര്യത്തിൽ ആത്മവിശ്വാസവുമുണ്ട്.
കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ ഖേദം പ്രകടിപ്പിക്കുന്നു, ബോയിംഗ് വ്യക്തമാക്കി. എത്യോപ്യൻ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് 737 മാക്സ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ ബോയിംഗ് താൽകാലികമായി നിർത്തിവച്ചത്. ഒരു വർഷത്തിനിടെ നടന്ന രണ്ട് അപകടങ്ങളിലായി 346 പേരാണ് കൊല്ലപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0